വസായ്: ഭാരതം വന്‍ വികസന കുതിപ്പ് നടത്തുമ്പോള്‍ അതിനു തുരങ്കംവയ്ക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മയുടെ തനിനിറം തിരിച്ചറിഞ്ഞ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി എംപി. വസായില്‍ ചേര്‍ന്ന പ്രവര്‍ത്തകയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കായി നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും മുഖേന പ്രചാരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.വസായ് വിരാര്‍ പ്രദേശത്തെ തന്റെ കാല്‍ചുവട്ടിലാക്കി ഭൂമാഫിയ, കെട്ടിടനിര്‍മാതാക്കള്‍, കരാറുകാര്‍ എന്നിവര്‍ക്ക് ഒത്താശ ചെയ്യുന്ന ഹിതേന്ദ്ര താക്കൂറിന്റെ സ്ഥാനാര്‍ഥിക്ക് സിപിഎം അടക്കം പിന്തുണ നല്‍കിയിരിക്കുന്നത് കരുതിയിരിക്കണമെന്നും വസായ് വിരാര്‍ ഭാഗത്തെ നരകതുല്യമാക്കി മാറ്റിയ ബിവിഎയെ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബിജെപി മണ്ഡലം പ്രസിഡന്റ് ഉത്തംകുമാര്‍ പറഞ്ഞു.
പ്രവര്‍ത്തകസമ്മേളനത്തില്‍ രാമാനുജം സ്വാഗതം പറഞ്ഞു. ശേഖര്‍ ധുരി, ദത്താനര്, മഹേഷ് സര്വണ്ങ്കര്, ജ്യോതിഷ് നമ്പ്യാര്‍, റിേതഷ് സത്യനാഥ്, ജോര്‍ജ് ഊക്കന്‍, അപര്‍ണ പാട്ടീല്‍, അമ്രപാലി സാല്‍വെ, ശ്രീകുമാരി മോഹന്‍, പത്മ ദിവാകര കുറുപ്പ് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: