ന്യൂദല്‍ഹി ; മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ . നേതാവില്ലാത്ത കൂട്ടം മാത്രമാണ് മഹാസഖ്യമെന്നും അവസരവാദ സഖ്യം തകര്‍ന്നടിയുമെന്നും ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അമിത്ഷാ പറഞ്ഞു .
വിവിധ രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് രൂപം നല്കാന് ശ്രമിക്കുന്ന മഹാസഖ്യത്തെ രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ വിമര്‍ശിച്ചത് . ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ലാത്ത കൂട്ടം മാത്രമാണ് മഹാസഖ്യമെന്നും , ജനസേവനമല്ല അധികാരം മാത്രമാണ് അഴിമതി സഖ്യത്തിന്റെ ലക്ഷ്യമെന്നും അമിത്ഷാ ആരോപിച്ചു .
സീറ്റ് തര്‍ക്കവും അഭിപ്രായ വ്യത്യാസവും കാരണം പല സംസ്ഥാനങ്ങളിലും ഇതിനോടകം തന്നെ മഹാസഖ്യം തകര്‍ന്നടിഞ്ഞു . ഉത്തര്‍പ്രദേശില്‍ മഹാസഖ്യം ബിജെപിക്ക് ഒരു വെല്ലുവിളിയല്ലെന്നും കൂടുതല്‍ കരുത്തോടെ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അമിത്ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: