ഇന്ന് കെ. സുരേന്ദ്രേട്ടനെ കാണാന്‍ കൊല്ലത്ത് നിന്ന് പ്രായമായ ഒരു അമ്മ പന്തളത്ത് വന്നു. ശബരിമല വിഷയത്തില്‍ കെ. സുരേന്ദ്രനെ പിണറായിയുടെ പോലീസ് ജയിലില്‍ അടച്ചപ്പോള്‍ മുതലാണ് ശബരിമല സമരനായകനായ അദ്ദേഹത്തെ നേരില്‍ കാണണം എന്ന ആഗ്രഹം ഈ അമ്മയ്ക്ക് ഉണ്ടായത്. കൊട്ടാരക്കര ജയിലില്‍ പോയി ഒരു ഷര്‍ട്ട് സമ്മാനിക്കാന്‍ ആഗ്രഹിച്ചെങ്കിലും അന്നത് സാധിച്ചില്ല.
എപ്പോഴെങ്കിലും നേരില്‍ കാണുമ്പോള്‍ അത് കൊടുക്കാനായി സൂക്ഷിച്ചു വച്ചു. സുരേന്ദ്രേട്ടന് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസവും കുടുംബ ക്ഷേത്രത്തില്‍ എണ്ണ ഒഴിക്കാനും ആ അമ്മ മറന്നില്ല…
മകന് നാട്ടില്‍ വന്നപ്പോള്‍ തന്റെ ആഗ്രഹം പറഞ്ഞു. നേരെ പന്തളം. രാജകൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മയുടെ സാന്നിദ്ധ്യത്തില്‍ പന്തളം കൊട്ടാരത്തില്‍ വച്ച് സുരേന്ദ്രേട്ടനെ കണ്ടു, അനുഗ്രഹിച്ചു, ഷര്‍ട്ടും സമ്മാനിച്ചു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: