കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലെ പ്രധാന ചടങ്ങായ മഹാരഥോത്സവം നാളെ. ദേവിയുടെ ജന്മനക്ഷത്ര ദിനമായ നാളെ പതിവിലും നേരത്തെ നട തുറന്ന് രഥോത്സവ ചടങ്ങുകള്‍ ആരംഭിക്കും.
നാലമ്പലത്തിന് പുറത്ത് ക്ഷേത്രത്തിന് മുമ്പില്‍ തയാറാക്കിയ ഏഴു നിലകളിലുള്ള ബ്രഹ്മരഥത്തില്‍ 11.25ന് രഥാരോഹണവും പൂജകള്‍ക്ക് ശേഷം രഥചലനവും നടക്കും. വൈകിട്ട് അഞ്ചിനാണ് രഥംവലി, വര്‍ഷത്തിലൊരിക്കല്‍ ദേവീവിഗ്രഹം നാലമ്പലത്തിന് പുറത്ത് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് രഥോത്സവ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്താറുള്ളത്.
രഥവീഥിയില്‍ ഓലകമണ്ഡപം വരെയും തിരിച്ചും ദേവീവിഗ്രഹമേറ്റിയ രഥം ഭക്തര്‍ വലിച്ച് എഴുന്നള്ളിക്കും. ദേവി അനുഗ്രഹിച്ച് നല്കുന്ന നാണയത്തുട്ടുകള്‍ പൂജാരിമാര്‍ വലിച്ചെറിയുന്നതോടെ രഥാവരോഹണ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രം തന്ത്രി രാമചന്ദ്ര അഡിഗ കാര്‍മികത്വം വഹിക്കും. മീന മാസത്തിലെ ഉത്രം നക്ഷത്ര ദിനത്തില്‍ കൊടിയേറിയ മഹോത്സവം 29ന് ഓക്കുളി ഉത്സവത്തിനും 30ന് രാവിലെ 7.30ന് അശ്വരോഹണോത്സവത്തിനും മഹാപൂര്ണ്ണാഹുതിക്കും ശേഷം 9.30ന് ധ്വജാവരോഹണത്തോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: