ചോദ്യങ്ങളോട് പ്രതികരിക്കാതെ ജോസ് കെ. മാണി

Wednesday 27 March 2019 5:43 am IST

കോട്ടയം:  കോട്ടയം ലോക്‌സഭാ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.ജെ. ജോസഫിനെ തഴഞ്ഞതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിലുയര്‍ന്ന അസ്വാരസ്യങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എംപി. അവയെല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നും മാധ്യമങ്ങള്‍ കുത്തിപ്പൊക്കരുതെന്നും പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പിന് ശേഷം ജോസഫ് ഉയര്‍ത്തിയ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല. പി.ജെ. ജോസഫുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കാനാണ് ജോസ് കെ. മാണി ശ്രമിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പ്രവര്‍ത്തനത്തില്‍ നിന്ന് കോണ്‍ഗ്രസ് അണികള്‍ വിട്ടുനില്‍ക്കുകയാണെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു.

 പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനായി ജോസ് കെ. മാണിയെയാണ് കോണ്‍ഗ്രസ് അണികള്‍ കുറ്റപ്പെടുത്തുന്നതെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി പറഞ്ഞില്ല. പിറവത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.