തിരുവല്ല: എന്‍ഡിഎ സംസ്ഥാന നേതൃയോഗം തിരുവല്ലയില്‍ ചേര്‍ന്നു. എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അധ്യക്ഷനായി.
എന്‍ഡിഎയിലേക്ക് കേരള കാമരാജ് കോണ്‍ഗ്രസ്, ശിവസേന കേരള ഘടകം, എഐഡിഎംകെ, ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി എന്നിവയടക്കം പുതിയ കക്ഷികള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റ് കെ.
പത്മകുമാര്‍, ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, വൈസ് പ്രസിഡന്റ് അഹമ്മദ് തോട്ടത്തില്‍, പിഎസ്പി സംസ്ഥാന ചെയര്മാന് കെ.കെ. പൊന്നപ്പന്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള
മാത്യൂസ്, ജനറല്‍ സെക്രട്ടറി എം.എം. ഗിരി, എല്‍ജെപി സംസ്ഥാന ചെയര്മാന് എം. മെഹബൂബ്, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്, ജനറല്‍ സെക്രട്ടറി സാജു പോള്‍സണ്‍, എന്‍ഡിഎ മാവേലിക്കര മണ്ഡലം സ്ഥാനാര്‍ഥി തഴവ സഹദേവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: