ന്യൂദല്‍ഹി: ശ്രീങ്കലന് ഏകദിന ക്യാപ്റ്റന്‍ ലസിത് മലിംഗ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും. ശ്രീലങ്കയില്‍ നടക്കുന്ന പ്രാദേശിക ഏകദിന ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മലിംഗയ്്ക്ക് അനുമതി നല്‍കിയതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
പ്രാദേശിക ടൂര്‍ണമെന്റില്‍ കളിക്കുന്നവരെ മാത്രമെ ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പില്‍ കളിക്കൂയെന്ന് നേരത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഈ നിബന്ധനയില്‍ നിന്ന് മലിംഗയെ ഒഴിവാക്കി. രാജ്യാന്തര കളിക്കാര്‍ മത്സരിക്കുന്ന ഐപിഎല്‍ മലിംഗയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലയിരുത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് മലിംഗ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: