ഹൈക്കോടതി വിശദീകരണം തേടി

Wednesday 27 March 2019 11:56 am IST

കൊച്ചി: ചിലവന്നൂര്‍ കായല്‍ കൈയേറി കൊച്ചി കോര്‍പ്പറേഷന്‍ നിയമവിരുദ്ധമായി പാര്‍ക്കും ഓഡിറ്റോറിയവും നിര്‍മ്മിക്കുന്നെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരുള്‍പ്പെടെ എതിര്‍ കക്ഷികളുടെ വിശദീകരണം തേടി. 

ചിലവന്നൂര്‍ പാലത്തിന് തെക്കു ഭാഗത്ത് കനാലില്‍ മാലിന്യങ്ങളും മറ്റും കൊണ്ടിട്ട് അനധികൃമായി നികത്തിയാണ് നിര്‍മ്മാണം നടത്തുന്നുവെന്നാരോപിച്ചാണ് ഹര്‍ജി. അമൃതം പദ്ധതിയുടെ പേരിലാണ് നിര്‍മ്മാണം നടത്തുന്നത്. തീര സംരക്ഷണ നിയമത്തിന്റെയും സുപ്രീം കോടതി വിധിയുടെയും ലംഘനമാണ് നടക്കുന്നതെന്നും കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിച്ചോയെന്ന ചോദ്യത്തിന് കൊച്ചി കോര്‍പ്പറേഷന്‍ മറുപടി നല്‍കുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

കാക്കനാട് സ്വദേശി നിപുണ്‍ ചെറിയാന്‍ മാഞ്ഞൂരാനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടര്‍, എറണാകുളം തഹസീല്‍ദാര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവരോടും ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.