സിനിമാ ഷൂട്ടിങ് നിയന്ത്രിക്കണമെന്ന് ഹര്‍ജി

Wednesday 27 March 2019 12:07 pm IST

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ അനിയന്ത്രിതമായി നടക്കുന്ന സിനിമാ ഷൂട്ടിങ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന ഹര്‍ജിയില്‍ ഷൂട്ടിംഗ് പോലീസ് നിയന്ത്രിക്കണമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പാലിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഫോര്‍ട്ട് കൊച്ചി ടൗണ്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.

നിയന്ത്രണമില്ലാതെ ഫോര്‍ട്ട് കൊച്ചി പൈതൃക മേഖലയില്‍ നടക്കുന്ന ഷൂട്ടിംഗുകള്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്നാണ് ഹര്‍ജിക്കാരുടെ പരാതി. 2017 ജനുവരിയില്‍ ഫോര്‍ട്ട് കൊച്ചി ബര്‍ഗര്‍ സ്ട്രീറ്റ് റെസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കളക്ടര്‍ നല്‍കിയ കത്തിലെ വ്യവസ്ഥകള്‍ പ്രകാരം പോലീസ്  ഷൂട്ടിങ് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇപ്പോഴത്തെ ഹര്‍ജി പത്ത് ദിവസത്തിനു ശേഷം പരിഗണിക്കാന്‍ മാറ്റിയ ഡിവിഷന്‍ ബെഞ്ച് പഴയ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിനു പുറമേ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, മാക്ട എന്നീ സംഘടനകളെയും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.