ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന പുതിയ ചിത്രം സച്ചിന് ഏപ്രില്‍ 12ന് പ്രദര്‍ശനത്തിന് എത്തും. സന്തോഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ് ഭ്രാന്തനായ വിശ്വനാഥിന് ഒരു ആണ്കുഞ്ഞു ജനിച്ചതും, പ്രീയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന് സെഞ്ച്വറി അടിച്ചതും ഒരേ ദിവസം. പിന്നെ ഒന്നും ആലോചിക്കാതെ വിശ്വനാഥ്ന്റെ കുഞ്ഞിന് ‘സച്ചിന് ‘ എന്ന് പേരിട്ടു. ആ അച്ചന്റേയും മകന്റെയും കൂട്ടുകാരുടെയും കഥ പറയുന്ന ചിത്രമാണ് സന്തോഷ് നായര്‍ സംവിധാനം നിര്‍വഹിച്ച സച്ചിന്.
ഒരുകൂട്ടം നാട്ടിന് പുറത്തെ യുവാക്കളുടെ ക്രിക്കറ്റ് ഭ്രാന്തും അടിയും ബഹളവും സ്നേഹവും എല്ലാം കൂടിയ ഫുള്‍ടൈം കോമഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം. നാട്ടിന് പുറങ്ങളില്‍ സാധാരണയായി കാണുന്ന രണ്ട് ക്ലബ്ബുങ്ങള്, അവര്‍ ഉണ്ടാക്കുന്ന ആരവങ്ങളും, ആവേശവുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്.
ബ്രദേഴ്സ് ലെവന് ലെവന് എന്ന ടീമിന്റെ ക്യാപ്റ്റനായി രമേശ് പിഷാരടി എത്തുമ്പോള്‍, ജെറീസ് ലവണിന്റെ ശക്തിയായി നില്‍ക്കുന്നത് ധ്യാന്‍ ചെയ്യുന്ന കഥാപാത്രം സച്ചിന് തന്നെയാണ്.
ഈ രണ്ടു ടീമിനിടയില്‍ ഉണ്ടാക്കുന്ന രസകരമായ സംഭവങ്ങളും രമേശ് പിഷാരടിയുടെ പെങ്ങളായ അഞ്ജലിയുമായി സച്ചിനുണ്ടാക്കുന്ന പ്രണയവുമാണ് സിനിമയുടെ ഇതിവൃത്തം.
അങ്കമാലി ഡയറീസ് ഫെയിം രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ഹരീഷ് കണാരന്, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, രമേശ് പിഷാരടി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
എസ്.എല്‍. പുരം ജയസൂര്യ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജൂഡ് ആഗ്നേല്‍, ജൂബി നൈനാന് എന്നിവര്‍ ചേര്‍ന്നാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: