വോട്ടിങ് മെഷീന്‍, വിവിപാറ്റ് റാന്‍ഡമൈസേഷന്‍ നടത്തി

Wednesday 27 March 2019 3:20 pm IST

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് എന്നിവ ഏതൊക്കെയെന്ന് തീരുമാനിക്കുന്നതിനുള്ള റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടത്തി. കലക്ടറേറ്റില്‍ നടന്ന റാന്‍ഡമൈസേഷന്‍ വേളയില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു. 

ഇതിലൂടെ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും ഏതെന്ന് നിശ്ചയിച്ച് യന്ത്രങ്ങളുടെ സീരിയല്‍ നമ്പര്‍ സഹിതമുള്ള പട്ടിക അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറി. ജില്ലയിലെ 1,857 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2231 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളുമടങ്ങിയ പട്ടികയാണ് കൈമാറിയത്. തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വെയര്‍ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഓരോ നിയമസഭാ മണ്ഡലം എആര്‍ഒമാര്‍ക്ക് കൈമാറി. ഇവിടെ നിന്ന് ഏപ്രില്‍ ആദ്യവാരം ഇവ അതത് നിയോജകമണ്ഡലത്തില്‍ നിശ്ചയിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. 

പയ്യന്നൂര്‍-216, കല്യാശ്ശേരി-203, തളിപ്പറമ്പ്-233, ഇരിക്കൂര്‍- 221, അഴീക്കോട്-185, കണ്ണൂര്‍-179, ധര്‍മടം-197, തലശ്ശേരി-198, കൂത്തുപറമ്പ്-206, മട്ടന്നൂര്‍-203, പേരാവൂര്‍-190 എന്നിങ്ങനെ 2231 വീതം ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്ക് അനുവദിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.