കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 122 ഇന്‍ഫെന്‍ട്രി ബറ്റാലിയന് ടെറിട്ടോറിയല്‍ ആര്‍മിയുടെ പുതിയ മേധാവിയായി കേണല്‍ ഡി.ബി.എസ്.റാവത്ത് ചുമതലയേറ്റു.
ഇന്ത്യന്‍ ആര്‍മിയിലെ മദ്രാസ് റെജിമെന്റിന്റെ കീഴിലുള്ള നാലാം ബറ്റാലിയനില്‍ 1998 മുതല്‍ സൈനിക സേവനം ആരംഭിച്ചുവരികയായിരുന്നു ഡി.ബി.എസ്.റാവത്ത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വിജയകരമായ നിരവധി സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
കൗണ്ടര്‍ ഇന്‍സര്‍ജന്‍സി മേഖലയായ ജമ്മുകാശ്മീരിന്റെ വിവിധ സ്ഥലങ്ങളില്‍ ടെററിസ്റ്റ് ഓപ്പറേഷന് നേതൃത്വം വഹിച്ചിട്ടുണ്ട്. ബോര്‍ഡര്‍ ഏരിയയില്‍ പലതരത്തിലുള്ള ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
ആര്‍മി ചീഫില്‍ നിന്നും നിരവധി പുരസ്കാരങ്ങള്ലഭിച്ചിട്ടുണ്ട്. 2016ല്‍ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് ഇദ്ദേഹത്തിന്റെ നേതൃത്വം വിലമതിക്കാന്‍ പറ്റാത്തതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: