തിരുവല്ല: ഇടമലയാര്‍ ആനവേട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. തങ്കച്ചി എന്നു വിളിക്കുന്ന സിന്ധുവാണ് പിടിയിലായത്. കൊല്‍ക്കത്തയില്‍ വച്ചാണ് സിന്ധു പിടിയിലായത്. കേരളത്തില്‍ നിന്ന് കടത്തുന്ന ആനക്കൊമ്പുകള്‍ ശില്പങ്ങള് ആക്കി വിദേശത്തേക്ക് കടത്തിയിരുന്നത് ഇവരായിരുന്നു. ഇവരുടെ ഭര്‍ത്താവിനെയും മകളെയും കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നിന്നും പിടി കൂടിയിരുന്നു. അതിനു പിന്നാലെയ3ാണ് ഇവരും പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: