നടിയെ ആക്രമിച്ച കേസ് : സിബിഐ അന്വേഷണത്തിന് ഹര്‍ജി

Wednesday 27 March 2019 5:01 pm IST

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമര്‍പിച്ചു. കള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തന്നെ പ്രതിചേര്‍ത്തത്. കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി കേരള പോലീസിന് പുറത്തുള്ള ഏജന്‍സിക്ക് അന്വേഷണം കൈമാറണം. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ വിചാരണ നടപടി തടയണം എന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. 

കേസില്‍ കേരള പോലീസിന്റെ അന്വേഷണം നിഷ്പക്ഷമായിരുന്നില്ല. ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയത്. തന്റെ ഭാഗം കേട്ടിരുന്നില്ലെന്നും ദിലീപ് പറയുന്നു. ദിലീപിന്റെ ഈ ഹര്‍ജി നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.