തൃശൂര്‍: തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. വയനാട്ടില്‍ പൈലി വാത്യാട്ടിനെ സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചു. രാഹുല്‍ മത്സരിക്കാന്‍ എത്തിയാല്‍ മാറ്റമുണ്ടാകുമെന്നും തുഷാര്‍ പറഞ്ഞു.
തുഷാര്‍ തൃശൂരില്‍ മത്സരിക്കണമെന്ന് ബിജെപി തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. അതേസമയം എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് പറഞ്ഞിട്ടില്ല. വളച്ചൊടിച്ചതാണെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. അച്ഛന് വെളളാപ്പളളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നതെന്നും തുഷാര്‍ പറഞ്ഞു.
ആലത്തൂര്‍, ഇടുക്കി. മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിഡിജെഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തൃശൂരും, വയനാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു. ആലത്തൂരില്‍- ടി. വി. ബാബു, ഇടുക്കിയില്‍- ബിജു കൃഷ്ണന്, മാവേലിക്കരയില്‍- തഴവ സഹദേവന് എന്നിങ്ങനെയാണ് ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: