കൊടുംചൂട് വര്‍ദ്ധിക്കുന്നു ; ജോലിസമയം മാറ്റണമെന്ന് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍

Thursday 28 March 2019 9:07 am IST

കോഴിക്കോട് : സംസ്ഥാനത്ത് കൊടുംചൂട് വര്‍ദ്ധിക്കുന്നു. കനത്ത വേനലില്‍ ജോലിസമയം മാറ്റണമെന്ന് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. കൊടുംവെയിലില്‍ വാഹനം ഓടിക്കുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടിനൊപ്പം അപകസാധ്യതയും ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് ഫറോക്കിലെ ഐഒസി പ്ലാന്റില്‍ നിന്ന് ദിനംപ്രതി 150-ലധികം ഇന്ധന ടാങ്കറുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വടക്കന്‍ ജില്ലകളിലെ പമ്ബുകളിലേക്ക് ഇവിടെ നിന്നാണ് ഇന്ധനം കൊണ്ടുപോകുന്നത്. രാവിലെ എട്ടര മുതലാണ് ടാങ്കറുകള്‍ സര്‍വീസ് തുടങ്ങുന്നത്.

ഈ സമയക്രമത്തില്‍ മാറ്റം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എലത്തൂര്‍, ഇരുമ്ബനം എന്നിവിടങ്ങളിലെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും ഇതേ ആവശ്യമുന്നിയിക്കുന്നുണ്ട്. അതേസമയം തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് എണ്ണക്കമ്ബനികളുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.