സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്; ഗോകുലിന് രണ്ട് വെള്ളി

Thursday 28 March 2019 6:29 am IST

കൊച്ചി: അബുദാബിയില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മലയാളി താരം ആര്‍. ഗോകുല്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.  ലോങ്ങ് ജമ്പിലും 4-400 മീറ്റര്‍ റിലെയിലും ഈ പാലക്കാട്ടുകാരന്‍ വെള്ളി മെഡലുകള്‍ സ്വന്തമാക്കി. നൂറ് മീറ്ററില്‍ നാലാമനായി ഓടിയെത്തി. 

ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ കഴിവ് തെളിയിച്ച ഗോകുല്‍ നിരവധി മെഡലുകള്‍  സ്വന്തമാക്കിയിട്ടുണ്ട്. അംഗപരിമിതനും പാലക്കാട്് സ്വദേശിയുമായ രാജന്റെ മകനാണ് ഗോകുല്‍. സ്‌പെഷ്യന്‍ ഒളിമ്പിക്‌സിനുളള ഒരുക്കങ്ങള്‍ക്ക് മിലാപ്പിലൂടെയാണ് ഗോകുല്‍ പണം കണ്ടെത്തിയത്. സംഭാവനകള്‍ നല്‍കിയ എല്ലാവര്‍ക്കും ഗോകുല്‍ നന്ദി പ്രകാശിപ്പിച്ചു. രണ്ട് മാസത്തിനുളളില്‍ രണ്ട് ലക്ഷം രൂപയാണ് മിലാപ്പിലൂടെ സമാഹരിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.