വരയാടിന്‍ കുഞ്ഞുങ്ങളെ കാണാന്‍ അവസരം

Thursday 28 March 2019 1:47 am IST

മൂന്നാര്‍: വരയാടുകളുടെ പ്രജനനം പൂര്‍ത്തിയായതോടെ ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു. ജനുവരി 21നാണ് പാര്‍ക്ക് അടച്ചത്. വരയാടുകള്‍ക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങള്‍ക്ക് സന്ദര്‍ശക സാന്നിധ്യം കൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമായിരുന്നു ഇത്. 25ന് ആണ് പാര്‍ക്ക് വീണ്ടും തുറന്നത്. 

അവധി ആരംഭിക്കാത്തതിനാല്‍ നിലവില്‍ ഒരു ദിവസം 600ല്‍ താഴെ സഞ്ചാരികളാണ് രാജമല വഴി പാര്‍ക്കിലെത്തുന്നത്. ഈ വര്‍ഷം ഇതുവരെ 72 വരയാടിന്‍ കുട്ടികളാണ് പുതിയതായി പിറന്നത്. മൂന്നാറില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ മറയൂര്‍ റോഡിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 120 രൂപയാണ് പ്രവേശന ഫീസ്. കൂട്ടികള്‍ക്ക് 90 രൂപയും. രാവിലെ 7.30-4.30 വരെയാണ് പ്രവേശനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.