തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഉത്പാദനം കൂട്ടിയതിന് പിന്നാലെ മലങ്കര സംഭരണിയുടെ ഷട്ടര്‍ ഉയര്‍ത്തി. ഇന്നലെ വൈകിട്ട് 4.10ന് ആണ് ഷട്ടര്‍ നമ്പര്‍ നാല്, 30 സെ.മീ. ഉയര്‍ത്തിയത്. അവസാനം വിവരം ലഭിക്കുമ്പോള്‍ 4.98 മീറ്ററാണ് ജലനിരപ്പ്.
പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. കഴിഞ്ഞ മാസവും ഇടുക്കിയില്‍ ഉത്പാദനം കൂട്ടിയതിന് പിന്നാലെ മലങ്കര സംഭരണി തുറന്നിരുന്നു. 12.092 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ചൊവ്വാഴ്ച മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്. അറ്റകുറ്റപ്പണി തീര്‍ത്തതിന് പിന്നാലെ ആറ് ജനറേറ്ററുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 48 ശതമാനമാണ് ഇടുക്കിയിലെ ജലശേഖരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: