ന്യൂദല്‍ഹി: തെലങ്കാന രാഷ്ട്രസമിതി എംപി എ പി ജിതേന്ദര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം.
നിലവില്‍ തെലങ്കാനയിലെ മഹബൂബ്നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ത്ഥിയാണ് റെഡ്ഡി.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയില്‍ ചേരാനുള്ള ജിതേന്ദര്‍ റെഡ്ഡിയുടെ തീരുമാനം തെലങ്കാന മുഖ്യമന്ത്രിയും ടി ആര് എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവിന് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: