രാഹുല്‍ 'വെറും കുട്ടി'; വിമര്‍ശിച്ച് മമത

Thursday 28 March 2019 12:32 pm IST

കൊല്‍ക്കത്ത: തനിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച രാഹുല്‍ഗാന്ധിക്കെതിരെ മമതാ ബാനര്‍ജി. രാഹുല്‍ഗാന്ധി വെറുമൊരു കുട്ടിയാണെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ അഭിപ്രായം പറയാന്‍ തനിക്ക് താത്പര്യമില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ഗാന്ധി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. മമതാ സര്‍ക്കാരിന് കീഴില്‍ ബംഗാളില്‍ ഒരുമാറ്റവും സംഭവച്ചിട്ടില്ലെന്നും വികസനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചിരുന്നു.

ഈ ആരോപണങ്ങള്‍ക്കുള്ള പ്രതികരണം തേടിയപ്പോഴാണ് രാഹുല്‍ഗാന്ധി അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറയട്ടെയെന്നും അദ്ദേഹം വെറും കുട്ടിയാണെന്നും മമതാ ബാനര്‍ജി പറഞ്ഞത്. അതേസമയം, കോണ്‍ഗ്രസിന്റെ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതിയെക്കുറിച്ച് മമതാ ബാനര്‍ജി പ്രതികരിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.