മലപ്പുറം: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് വലിയങ്ങാടിക്ക് സമീപമുള്ള മേല്‍പാലത്തിന്റെ താഴെ തീപിടിത്തമുണ്ടായി. മേല്‍പാലത്തിന് താഴെയുള്ള റെയില്‍വേയുടെ ഒഴിഞ്ഞ ഭാഗത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട സ്ഥലത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ തിപിടിക്കുകയായിരുന്നു.
ഉടന്‍തന്നെ കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി. അതേസമയം സിഗ്നല്‍ വയറുകള്‍ അടക്കം കടന്ന് പോകുന്ന ഭാഗത്ത് തീപിടിച്ചതിനാല്‍ കുറച്ചു സമയം ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: