തൊടുപുഴ: തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസ്സുകാരന് ക്രൂരമര്‍ദ്ദനം. അബോധാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനും അമ്മയും പോലീസ് നിരീക്ഷണത്തിലാണ്. തലയ്ക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലുള്ള കുട്ടിയുടെ നില അതീവഗുരുതരമാണ്.
തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കുലെ വെന്റിലേറ്ററിലാണ്.
മൂന്നര വയസ്സുള്ള ഇളയകുട്ടിക്കും മര്ദ്ദമോറ്റിട്ടുണ്ട്. മര്‍ദ്ദിച്ചത് രണ്ടാനച്ഛനാണെന്നാണ് സൂചന.സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ രണ്ടാനച്ഛനും അമ്മയും പൊലീസ് നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: