ഇസ്‌നര്‍, സിമോണ സെമിയില്‍

Friday 29 March 2019 6:38 am IST

മിയാമി: നിലവിലെ ചാമ്പ്യന്‍ ജോണ്‍ ഇസ്‌നറും വനിതകളുടെ ലോക രണ്ടാം നമ്പര്‍ സിമോണ ഹാലെപ്പും മിയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു.  ജോണ്‍ ഇസ്‌നര്‍ സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്ടിനെ കീഴടക്കി സെമി ഫൈനലിലേക്ക് മുന്നറി.

സ്‌കോര്‍: 7-6, 7-6. സെമിയില്‍ കനേഡിയന്‍ താരം ഫെലിക്‌സ് ഊഗര്‍ അലിയാസിമാണ് ഇസ്‌നറുടെ എതിരാളി. ക്വാര്‍ട്ടറില്‍  ലോക പതിമൂന്നാം നമ്പര്‍ ബോര്‍ണ കോറിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പതിനെട്ടുകാരന്‍ അലിയാസിം അവസാന നാലില്‍ ഇടം പിടിച്ചത്. സ്‌കോര്‍; 7-6, 6-2. ഇതോടെ മിയാമി ഓപ്പണില്‍ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി  അലിയാസിം . 

സിമോണ ഹാലെപ്പ് ചൈനീസ് താരം വാങ്ങ് ക്വാങ്ങിനെ കീഴടക്കിയാണ് സെമിയിലെത്തിയത്.  സ്‌കോര്‍: 6-4, 7-5. സെമിയില്‍ ചെക്ക് റിപബ്ലിക് താരം കരോളിന പ്ലിസ്‌കോവയാണ് ഹാലെപ്പിന്റെ എതിരാളി.     

റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറിലെത്തി . റഷ്യന്‍ താരം ഡാനീല്‍ മാദ്വേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-4, 6-2. 

ക്വാര്‍ട്ടറില്‍ ലോക ഏഴാം നമ്പര്‍ കെവിന്‍ അന്‍ഡേഴ്‌സനാണ് ഫെഡററുടെ എതിരാളി. ഇതിനുമുമ്പ് ആറു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും വിജയം ഫെഡറര്‍ക്കൊപ്പം നിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.