മുംബൈ: പരിക്കേറ്റ ആദം മില്നിക്ക് പകരം വിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തു. അല്സാരിയുമായി കരാര്‍ ഒപ്പുവച്ചതായി മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ അറിയിച്ചു.
മില്നിയെ 75 ലക്ഷത്തിനാണ് മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ പിടിച്ചത്. പക്ഷെ ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ കളിക്കാനെത്തിയില്ല.
അല്‍സാരി ജോസഫ് ഇതാദ്യമായാണ് ഐപിഎല്ലില്‍ കളിക്കാനിറങ്ങുന്നത്. ജോസഫ് ഒമ്പത് ടെസ്റ്റും പതിനാറ് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: