കോഴിക്കോട്: ഇടത് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ്ബാബുവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിപുലമായ പ്രചാരണത്തിന് എന്‍ഡിഎ തുടക്കം കുറിക്കുന്നു.
എന്‍ഡിഎ കോഴിക്കോട് ജില്ലാ ചെയര്മാന് ടി.പി. ജയചന്ദ്രന്റെ നേതൃത്വത്തില്‍ 30ന് വൈകിട്ട് മൂന്നിന് കൊടുവള്ളിയില്‍ നിന്നു പ്രകാശ്ബാബു ഐക്യദാര്‍ഢ്യ യാത്ര ആരംഭിക്കും. 31 ന് ബേപ്പൂര്‍, ഒന്നിന് ബാലുശ്ശേരി, രണ്ടിന് കുന്ദമംഗലം, മൂന്നിന് എലത്തൂര്‍, നാലിന് നോര്‍ത്ത്, അഞ്ചിന് സൗത്ത് മണ്ഡലങ്ങളിലായാണ് യാത്ര. ഇന്ന് പഞ്ചായത്ത് ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ നടക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎ ജില്ലാ ചെയര്മാന് ടി പി ജയചന്ദ്രന് പറഞ്ഞു.
ശബരിമല പ്രക്ഷോഭനായകരെ ഇടതു സര്‍ക്കാര്‍ ഭയക്കുകയാണ്. അവരെ ജയിലിടച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പ്രകാശ്ബാബുവിന്റെ അസാന്നിധ്യത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയെറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ഭാരവാഹികളായി അഡ്വ. പി. എം. സണ്ണി, വിജയന് ചാത്തോത്ത്, ടി.ലീലാവതി, ചേറ്റൂര്‍ ബാലകൃഷ്ണന്, എന്‍.പി. രാമദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: