ജന്മഭൂമി ടി വി അവാര്‍ഡ് സ്വാമി അയ്യപ്പന്‍ അതിഥി

Friday 29 March 2019 8:17 am IST

കോട്ടയം:  കോട്ടയത്തു നടക്കുന്ന ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍  സ്വാമി അയ്യപ്പനായി മലയാളി മനസ്സില്‍ പ്രതിഷ്ഠനേടിയ കൗശിക് ബാബു അതിഥിയായെത്തും. മാര്‍ച്ച് 31 ന് വൈകിട്ട് കോട്ടയം സിഎംഎസ് കോളേജിലാണ് അവാര്‍ഡ് വിതരണവും താരനിശയും.

സ്വാമി അയ്യപ്പന്‍ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ നടനാണ് കൗശിക് ബാബു. തെലുങ്ക് സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കൗശിക് പിന്നീട് മലയാളത്തിലും എത്തുകയായിരുന്നു. ജയ് ശ്രീഗണേഷ് എന്ന തെലുങ്ക് സീരിയലില്‍ മുരുകന്റെ റോളിലാണ് തുടക്കം. 

ഹിന്ദി സീരിയലിലേക്കും കൗശികിന് ക്ഷണം എത്തി. സ്വാമി അയ്യപ്പന്‍ കഴിഞ്ഞ് മലയാള മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞ് കൗശികിന് പിന്നീട് തെലുങ്കില്‍ നിറഞ്ഞ് അവസരങ്ങള്‍ ലഭിച്ചു. ആദിശങ്കരാചാര്യരുടെ ജീവിതം പറഞ്ഞ ആദിശങ്കരനെന്ന സീരിയലില്‍ ശങ്കരാചാര്യരായിട്ടാണ് പിന്നീട് വേഷമിട്ടത്. തെലുങ്ക് മലയാളം സിനിമകളിലും അഭിനയിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീ അയ്യപ്പന്‍ എന്ന സീരിയലുമായി ഏഷ്യാനെറ്റ് വീണ്ടുമെത്തിയപ്പോള്‍  കൗശിക് തന്നെയായിരന്നു  അയ്യപ്പന്‍. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് കൗശിക്.

ജന്മഭൂമി ടി വി അവാര്‍ഡ് :രംഗപൂജാ ഗാനത്തിന് ശ്രുതി ബാലയുടെ നൃത്തച്ചുവടുകള്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.