കോട്ടയം: ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങിന്റെ രംഗപൂജാ ഗാനത്തിന് നടിയും നര്‍ത്തകിയുമായ ശ്രുതിബാല നൃത്തച്ചുവട് വെക്കും . മലയാളത്തറവാടിന്‍ അക്ഷരമുറ്റത്തെ പുലര്‍കാലവെള്ളരിപ്രാവേ, അഭിമാനഹൃദയത്തിന്‍ ഇളവെയില്ച്ചില്ലയി- ലണയുന്ന ദൂതികേ മൊഴിയൂ.
ഇതു ജന്മഭൂമി – യുഗധര്മ്മഭൂമി ഋതുവസന്തങ്ങളിലിതിഹാസമെഴുതുന്ന പരമഹംസന്മാര്‍തന്‍ പുണ്യഭൂമി-ജന്മഭൂമി… എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ വരികള്‍ എസ് രമേശന് നായരുടേതാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന് രമേശ് നാരായണനും.
സംഗീതജ്ഞ കെ ഓമനക്കുട്ടിയുടെ കൊച്ചുമകനും പിന്നണി ഗായകനുമായ ഹരിശങ്കര്‍, രമേശ് നാരായണന്റെ മകളും പിന്നണി ഗായികയുമായ മധുശ്രീ എന്നിവരാണ് പാടിയിരിക്കുന്നത് . എസ് രമേശന് നായര്‍ രചിച്ച് രമേശ് നാരായണന് സംഗീതം നല്‍കിയതാണ് അവതരണ ഗാനം.
മാര്‍ച്ച് 31 ന് വൈകിട്ട് കോട്ടയം സിഎംഎസ് കോളേജിലാണ് അവാര്‍ഡ് വിതരണവും താരനിശയും. കോട്ടയത്തു നടന്ന പ്രഥമ ജന്മഭൂമി സിനിമ അവാര്‍ഡ് നിശയില്‍ രേവതി സുരേഷിനൊപ്പം അവതരണഗാനം അവതരിപ്പിച്ചത് ശ്രൂതി ബാലയായിരുന്നു. കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ അതിഥിയായും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: