യമുന എക്‌സ്പ്രസ് വേയില്‍ വാഹനാപകടം: എട്ട് മരണം

Friday 29 March 2019 9:55 am IST

ന്യൂദല്‍ഹി: ദല്‍ഹിയെയും ഉത്തര്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന യമുനാ എക്‌സ്പ്രസ് വേയില്‍ വന്‍ വാഹനാപകടം.   ബസ്സും ട്രാമും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ ദല്‍ഹി - യുപി അതിര്‍ത്തിയായ ഗ്രേറ്റര്‍ നോയിഡയിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയില്‍ ബസ്സിന്റെ പകുതി ഭാഗവും തകര്‍ന്നു. ബസ്സിനകത്തേക്ക് ട്രാം ചെന്ന് ഇടിച്ചു നില്‍ക്കുകയായിരുന്നു. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. ബസ്സിലെ യാത്രക്കാരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.