ന്യൂദല്‍ഹി : രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന് യുപിഎ സഖ്യക്ഷികള്‍ കോണ്‍ഗ്രസ്സിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സഖ്യകക്ഷികള്‍ക്കുള്ള എതിര്‍പ്പ് ശരത് പാറും(എന്‍സിപി) ശരദ് യാദവും (ലോക് താന്ത്രിക് ജനതാദള്‍ ) രാഹുല്‍ ഗാന്ധിയേയും, സോണിയ ഗാന്ധിയേയും അറിയിച്ചു.
വയനാട്ടില്‍ സിപിഐക്കെതിരെ മതാസരിക്കുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇടത് കക്ഷികളുമായി കൈകോര്‍ക്കുന്നതിന് തടസ്സമാകുമെന്നും ഇരു നേതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസ്സിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗം വ്യാഴാഴ്ച ചേര്‍ന്നെങ്കിലും വയനാട് സീറ്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബീഹാര്‍, രാജസ്ഥാന്, ഹിമാചല്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ചര്‍ച്ച ചെയ്ത് യോഗം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധി ആയതിനാല്‍ കേന്ദ്ര സമിതിയോഗം അതിനായി ഇനി യോഗം ചേരില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: