തൃശൂര്‍ : ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ നിന്ന് എട്ടുകിലോയോളം കഞ്ചാവ് പിടികൂടി. തൃശൂരില്‍ വെച്ച് എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയല്‍ സീറ്റിനടയിലെ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കഞ്ചാവ് കവറിനുമേല്‍ സ്പ്രേ അടിച്ചിട്ടുണ്ടായിരുന്നു. ബാഗ് തുറന്നപ്പോള്‍ തന്നെ സ്പ്രേയുടെ മണം വ്യാപിച്ചു. തീവണ്ടിയില്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം. ഇവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: