തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഹരിവരാസനം രചിച്ച കോമലഴേത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയാണ് കുമ്മനത്തിന് കെട്ടി വെക്കാനുള്ള പണം നല്‍കുന്നത്.
കവടിയാര്‍ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ആഘോഷമാക്കിയാണ് പ്രവര്‍ത്തകര്‍ കുമ്മനത്തെ അനുഗമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: