ന്യൂദല്‍ഹി: സ്ഥാനാര്‍ഥികളുടെ ക്രിമിനില്‍ കേസുകള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചു.
സ്ഥാനാര്‍ഥികള്‍ തങ്ങള്ക്കെതിരാരെയുള്ള ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തണമെന്ന് നേരത്തെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തെര. കമ്മീഷന് ഇതിനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെന്നും അതിനാല്‍ കമ്മീഷനെതിരെ കോടതിയലക്ഷ്യ നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനും ബിജെപി നേതാവുമായ അശ്വനി കുമാര്‍ ഉപാധ്യായ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
2018 സപ്തംബര്‍ 25നാണ് കോടി ഉത്തരവിട്ടിരുന്നത്.മുഖ്യ തെര. കമ്മീഷന്, മൂന്ന് ഡപ്യൂട്ടി കമ്മീഷണര്‍മാര്‍, കേന്ദ്ര നിയമ സെക്രട്ടറി,കേന്ദ്ര കാബിനറ്റ് സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്,വിനീത് ശരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: