എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വന്‍ ജനപങ്കാളിത്തം

Friday 29 March 2019 2:47 pm IST

കോഴിക്കോട്: വടകര ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി  അഡ്വ. വി.കെ. സജീവന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷനില്‍ വന്‍ ജനപങ്കാളിത്തം. കോട്ടപ്പറമ്പില്‍ നടന്ന പൊതുയോഗം സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. 

ഇരുമുന്നണികളുടെയും കണ്‍വെന്‍ഷന്‍ നടന്നതും കോട്ടപ്പറമ്പില്‍ തന്നെയാണ്. മുന്നണികളുടെ കണ്‍വെന്‍ഷനോട് കിടപിടിക്കാവുന്ന ജനപങ്കാളിത്തമാണ് എന്‍ഡിഎ കണ്‍വെന്‍ഷനിലുണ്ടായത്. ബൂത്ത് തലത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കൈവരിച്ച സംഘടനാപ്രവര്‍ത്തനത്തിലൂടെയാണ് കണ്‍വെന്‍ഷന്‍ വിജയിപ്പിച്ചത്.

ബൂത്ത് തലത്തില്‍ സംയോജനടക്കം 13 പേരാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. നാലു മുതല്‍ ആറ് വരെ ബൂത്തുകളടങ്ങുന്ന ശക്തികേന്ദ്രങ്ങളുടെ ചുമതല മുതിര്‍ന്ന മണ്ഡലം ഭാരവാഹികള്‍ക്കാണ്. നിയോജകമണ്ഡലത്തില്‍ നിന്നും നേരിട്ട് ബൂത്തുകളിലേക്ക് പ്രവര്‍ത്തനം എത്തിക്കാവുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം. ബിജെപിയുടെയും എന്‍ഡിഎയിലെ വിവിധ ഘടകകക്ഷികളുടെയും സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വോട്ടര്‍മാരെ നേരിട്ട് സമ്പര്‍ക്കം ചെയ്യാവുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളെയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രയോജനപ്പെടുത്തുന്നു.

ഇടതുമുന്നണി വളരെ നേരത്തെ പ്രചാരണം ആരംഭിച്ചെങ്കിലും പചാരണത്തില്‍ ബിജെപി ഏറെ മുന്നേറി. കെ. മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന പ്രചാരണമുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തതില്‍ യുഡിഎഫ് ക്യാമ്പുകള്‍ നിര്‍ജീവമാണ്. മുരളീധരന്‍ നേരിട്ട് നടത്തുന്ന പ്രചാരണം ഒഴിച്ചുനിര്‍ത്തിയാല്‍ യുഡിഎഫ് പ്രചാരണത്തില്‍ ഏറെ പിന്നിലാണ്. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരവും യുഡിഎഫ് ഘടകങ്ങള്‍ താഴെ തലത്തില്‍ നിര്‍ജീവമാണെന്നത് പ്രചാരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.