വേങ്ങര: വോട്ട് അഭ്യര്‍ത്ഥിച്ച് വേങ്ങര മണ്ഡലത്തിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ഉണ്ണികൃഷ്ണന് മാസ്റ്ററെ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
ഏആര്‍ നഗര്‍ പഞ്ചായത്തിലെ ഓരോ വീടുകളിലുമെത്തി അദ്ദേഹം വോട്ടര്‍മാരെ കണ്ടു. കുടുംബാരോഗ്യകേന്ദ്രം, വ്യാസ വിദ്യാനികേതന്‍, പുകയൂരിലെ ആലുങ്ങല്പറമ്പ് കോളനി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് തെരുവത്ത് രവീന്ദ്രന്, ഏആര്‍ നഗര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജനാര്ദ്ദനന് താവായില്, ജി.കെ.നായര്‍, വി.ജയകൃഷ്ണന്, സംസ്ഥാന കൗണ്‍സിലര്‍ എ.പി.ഉണ്ണി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ഇന്ന് മങ്കട മണ്ഡലത്തില്‍ പര്യടനം നടത്തും. മണ്ഡലം കണ്വെന്ഷന് കൊളത്തൂര്‍ സാഗര്‍ ഓഡിറ്റോറിയത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് കൊളത്തൂരില്‍ റോഡ് ഷോയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: