കോട്ടയം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ശബരിമല ആചാര സംരക്ഷണത്തിന് മുന്നില്‍ നിന്ന കെ.സുരേന്ദ്രന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് ജോര്‍ജ് പറഞ്ഞു.
സുരേന്ദ്രന് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. പത്തനംതിട്ടയില്‍ പൂര്‍ണ പിന്തുണ നല്‍കും. മറ്റ് മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കി.
നേരത്തെ പത്തനംതിട്ടയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പിസി ജോര്‍ജ് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. സുരേന്ദ്രന് മത്സരിക്കുന്നതിനാലാണ് പിന്മാറുന്നതെന്ന് പിസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ന് രാവിലെയാണ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കെ. സുരേന്ദ്രന് പിസി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി അടക്കമുള്ളവര്‍ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: