പത്തനംതിട്ട : അയ്യപ്പന് വേണ്ടിയാണ് അവന് പോരാടിയത്, എന്റെ മകനെ അയ്യപ്പന് കാത്തുരക്ഷിക്കുമെന്ന് കോഴിക്കോട് സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബുവിന്റെ അമ്മ മാണി. ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി പോരാടിയ പ്രകാശ് രാജ് ഇപ്പോള്‍ ജയിലിലാണ്.
കേസില്‍ വ്യാഴാഴ്ച കീഴടങ്ങിയ പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അമ്മ ഇത്തരത്തില്‍ അറിയിച്ചത്.
എന്റെ മകന് ഒന്നും കട്ടിട്ടില്ല, ജയിലില്‍ പോയത് ആരേയും കൊന്നിട്ടുമല്ല. അയ്യപ്പന് അവനെ കാത്തുകൊള്ളുമെന്നും യാതൊന്നും സംഭവിക്കില്ലെന്ന് അമ്മ മാണി പ്രതികരിച്ചു.
അച്ഛന് 25 വര്‍ഷമായി മല ചവിട്ടുന്നു, അവനും അതുപോലെ ഭഗവാന്റെ നടയില്‍ ചെല്ലാറുണ്ട്. ആ അയ്യപ്പന് വേണ്ടിയാണ് അവന് ജയിലില്‍ കിടക്കുന്നത് അയ്യന് അവനെ കാക്കുമെന്ന് പ്രകാശിന്റെ അമ്മ ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: