കൊച്ചി: ഷോര്‍ട്ട് വീഡിയോ പ്ലാറ്റ് ഫോമായ ടിക് ടോക്, മലയാളം ഉള്‍പ്പെടെ പത്തു ഭാഷകളില്‍ സേഫ്ടി സെന്റര്‍ അവതരിപ്പിച്ചു. സേഫ്റ്റി പോളിസി ടൂള്‍സ്, ഓണ്‍ലൈന്‍ റിസോഴ്സസ് എന്നിവ ഉള്‍പ്പെടുന്ന പ്രാദേശിക വൈബ്സൈറ്റാണ് സേഫ്റ്റി സെന്റര്‍. ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് പ്രോഡക്റ്റ് അവബോധവും സുരക്ഷിതത്വവും ലഭ്യമാക്കുകയാണ് ഉദ്ദേശ്യം.
ടിക് ടോക് ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ അസാധാരണമായ വര്‍ധനവാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്, ടിക്ടോക്, ഗ്ലോബല്‍ പബ്ലിക് പോളിസി ഡയറക്ടര്‍ ഹെലെന ലെര്‍ഷ് പറഞ്ഞു.
ടിക് ടോക് ദുരുപയോഗം തടയുന്നതിന് സുശക്തമായ സുരക്ഷാ കവചമാണ് ഒരുക്കിയിട്ടുള്ളത് മലയാളം, ഹിന്ദി, തെലുഗു, തമിഴ്, ഗുജറാത്തി, പഞ്ചാബി മറാത്തി, ബെംഗാളി, കന്നഡ, ഒറിയ എന്നീ 10 ഭാഷകളിലാണ് സേഫ്റ്റി സെന്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: