ചിത്രം മൊബൈലില്‍ പകര്‍ത്തരുത്; മുന്നറിയിപ്പുമായി മോഹന്‍ലാലും പൃഥ്വിരാജും

Friday 29 March 2019 7:19 pm IST

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാന്‍ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 'ടീം ലൂസിഫറിന്റെ' മുന്നറിയിപ്പ്. ചിത്രം തീയറ്ററില്‍ കാണുന്നതിനിടെ മൊബൈലില്‍ പകര്‍ത്തിയ ക്ലിപ്പിംഗുകള്‍ ആരാധകരും പ്രേക്ഷകരും വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. 

ഫേസ്ബുക്ക് സ്റ്റോറിയായും, വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയുമൊക്കെയാണ് ഈ രംഗങ്ങള്‍ പരക്കുന്നത്. ഇതിനെതിരെയാണ് മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും മുന്നറിയിപ്പ് നല്‍കിയത്. ചിത്രത്തിന്റെ ക്ലിപ്പിംഗുകള്‍ മൊബൈലില്‍ പകര്‍ത്തി ഷെയര്‍ ചെയ്യുന്നത് സിനിമയോട് കാണിക്കുന്ന വലിയ ദ്രോഹമാണെന്നും ഇത് ഇനിയും തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തടയണമെന്നും റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നത്. 

ചിത്രം വന്‍ വിജയത്തിലേക്കാണ് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകളെന്നും പ്രേക്ഷകരോട് നന്ദിയുണ്ടെന്നും അരുവരും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂര്‍ണരൂപം ചുവടെ..

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.