മുസ്ലിം, ഹിന്ദു ഭീകരതയെന്ന വാക്കുകള്‍ അബദ്ധം : ജഡ്ജി

Saturday 30 March 2019 1:42 am IST

ന്യൂദല്‍ഹി: പാക്കിസ്ഥാനിലേക്കുള്ള സംഝോത എക്സ്പ്രസ് ബോംബുവച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസ് യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസ്സിനെയും തിരിഞ്ഞു കടിക്കുന്നു. കേസില്‍ പ്രതികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് ശക്തമായ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാലാണ് പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കാതെ വന്നതെന്നും വേദനയോടെയാണ് ഇങ്ങനെ ചെയ്തതെന്നും പ്രത്യേക ജഡ്ജി ജഗദീപ് സിങ്ങിന്റെ കുറിപ്പാണ് കോണ്‍ഗ്രസ്സിന് പ്രശ്‌നമാകുന്നത്. 68 പേര്‍ കൊല്ലപ്പെട്ടകേസില്‍ വിശ്വസനീയവും അംഗീകരിക്കാവുന്നതുമായ തെളിവുകള്‍ ഒന്നും ഇല്ലാത്തതിനാലാണ് പ്രതികളെ ശിക്ഷിക്കാന്‍ കഴിയാതെ പോയത്, ജഡ്ജി കുറിച്ചു. സ്വാമി അസീമാനന്ദയക്കടം നാലു പ്രതികളെയും കോടതി വിട്ടയച്ചു.

 സമര്‍പ്പിച്ച തെളിവുകളില്‍ വലിയ അപാകങ്ങളായിരുന്നു. അന്വേഷണ ഏജന്‍സികള്‍ മുസ്ലിം ഭീകരത, ഹിന്ദു ഭീകരത എന്നീ വാക്കുകള്‍ ഉണ്ടാക്കിയതിനെയും ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ ഏജന്‍സികള്‍ ഈ വാക്കുകളുണ്ടാക്കി ഉപയോഗിച്ചത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ക്രിമിനലുകളെ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ പേരില്‍ ബ്രാന്‍ഡ് ചെയ്യുന്നത് ശരിയല്ല. ക്രിമിനലുകളെ മതങ്ങളുടെ പ്രതിനിധികളായി ചിത്രീകരിക്കരുത്. ഇത്തരം ബ്രാന്‍ഡിങ്ങ് നീതീകരിക്കാന്‍ കഴിയില്ല. ജഡ്ജി വ്യക്തമാക്കി.

നഗോറിയുടെ വാക്കുകള്‍ പാക് ബന്ധം വെളിവാക്കി

ന്യൂദല്‍ഹി; നിരോധിത ഭീകരസംഘടനയായ സിമിയുടെ ജനറല്‍ സെക്രട്ടറി സഫ്ദര്‍ നഗോറിയുടെ സഹോദരന്‍ കമറുദ്ദീന്‍ നഗോറിയുടെ വെളിപ്പെടുത്തലുകളും സ്‌ഫോടനത്തില്‍ പാക് ബന്ധം വെളിവാക്കിയിരുന്നു.

സഫദര്‍ നഗോറി, ഷിബിലി, എഹ്‌ത്തേഷാം, അബ്ദുള്‍ സുഹബാന്‍ തുടങ്ങിയ സിമി നേതാക്കള്‍ക്ക് സംഝോത സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് കമറുദ്ദീന്‍ നാര്‍ക്കോ അനാലിസിസ് ടെസ്റ്റില്‍ പറഞ്ഞത്. ഇതൊന്നും എന്‍ഐ അന്വേഷിച്ചിരുന്നില്ല. യുപിഎ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കേസ് ചില ഹിന്ദു നേതാക്കളില്‍ കെട്ടിവയ്ക്കുകയായിരുന്നു. ഹിന്ദു ഭീകരത, കാവി ഭീകരത തുടങ്ങിയവ സ്ഥാപിച്ചെടിക്കാനായിരുന്നു ഇത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.