രംഗപൂജാ ഗാനത്തിന് ശ്രുതിബാലയുടെ നൃത്തച്ചുവടുകള്‍

Saturday 30 March 2019 1:58 am IST

കോട്ടയം:  ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങിന്റെ രംഗപൂജാ ഗാനത്തിന് നടിയും നര്‍ത്തകിയുമായ ശ്രുതിബാല നൃത്തച്ചുവട് വെക്കും .

മലയാളത്തറവാടിന്‍ അക്ഷരമുറ്റത്തെ പുലര്‍കാലവെള്ളരിപ്രാവേ, അഭിമാനഹൃദയത്തിന്‍ ഇളവെയില്‍ച്ചില്ലയിലണയുന്ന ദൂതികേ മൊഴിയൂ. ഇതു ജന്മഭൂമി - യുഗധര്‍മഭൂമി ഋതുവസന്തങ്ങളിലിതിഹാസമെഴുതുന്ന പരമഹംസന്മാര്‍തന്‍ പുണ്യഭൂമി-ജന്മഭൂമി... എന്നു തുടങ്ങുന്ന അവതരണ ഗാനത്തിന്റെ വരികള്‍ എസ്. രമേശന്‍ നായരുടേതാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ രമേശ് നാരായണനും. സംഗീതജ്ഞ കെ. ഓമനക്കുട്ടിയുടെ കൊച്ചുമകനും പിന്നണി ഗായകനുമായ ഹരിശങ്കര്‍, രമേശ് നാരായണന്റെ മകളും പിന്നണി ഗായികയുമായ മധുശ്രീ എന്നിവരാണ് പാടിയിരിക്കുന്നത് . 

 മാര്‍ച്ച് 31 ന് വൈകിട്ട് കോട്ടയം സിഎംഎസ് കോളേജിലാണ് അവാര്‍ഡ് വിതരണവും താരനിശയും. കോട്ടയത്തു നടന്ന പ്രഥമ ജന്മഭൂമി സിനിമാ അവാര്‍ഡ് നിശയില്‍ രേവതി സുരേഷിനൊപ്പം അവതരണഗാനം അവതരിപ്പിച്ചത്് ശ്രുതി ബാലയായിരുന്നു. കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ അതിഥിയായും എത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.