കോട്ടയം: കോട്ടയത്തു നടക്കുന്ന ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ സ്വാമി അയ്യപ്പനായി മലയാളി മനസ്സില്‍ പ്രതിഷ്ഠനേടിയ കൗശിക് ബാബു അതിഥിയായെത്തും.
സ്വാമി അയ്യപ്പന് എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് കൗശിക് ബാബു. തെലുങ്ക് സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കൗശിക് പിന്നീട് മലയാളത്തിലും എത്തുകയായിരുന്നു. ജയ് ശ്രീഗണേഷ് എന്ന തെലുങ്ക് സീരിയലില്‍ മുരുകന്റെ റോളിലാണ് തുടക്കം. സ്വാമി അയ്യപ്പന് കഴിഞ്ഞ് മലയാള മിനിസ്ക്രീനില്‍ നിന്നും വിടപറഞ്ഞ കൗശികിന് പിന്നീട് തെലുങ്കില്‍ നിറയെ അവസരങ്ങള്‍ ലഭിച്ചു. ആദിശങ്കരാചാര്യരുടെ ജീവിതം പറഞ്ഞ ആദിശങ്കരനെന്ന സീരിയലില്‍ ശങ്കരാചാര്യരായിട്ടാണ് പിന്നീട് വേഷമിട്ടത്. തെലുങ്ക്, മലയാളം സിനിമകളിലും അഭിനയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീ അയ്യപ്പന് എന്ന സീരിയലുമായി ഏഷ്യാനെറ്റ് വീണ്ടുമെത്തിയപ്പോള്‍ കൗശിക് തന്നെയായിരുന്നു അയ്യപ്പന്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് കൗശിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: