തപസ്യ എല്ലാ ജില്ലകളിലും ഒ.വി. വിജയന്‍ സ്മൃതിസദസ്സ് സംഘടിപ്പിക്കും

Saturday 30 March 2019 4:08 am IST

കോഴിക്കോട്: ഒ.വി. വിജയന്റെ വേര്‍പാടിന് പതിനാല് വയസ്സ് തികയുന്ന മാര്‍ച്ച് 30ന് തപസ്യ കലാസാഹിത്യ വേദി കേരളത്തിലെ എല്ലാ ജില്ലകളിലും ഒ.വി. വിജയന്‍ സ്മൃതിസദസ്സ് നടത്തും. വിവിധ പരിപാടികളിലായി പി. വത്സല, റഷീദ് പാനൂര്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, യു.പി. സന്തോഷ്, പ്രസന്നന്‍ ആനിക്കോട്, പ്രൊഫ. ലതാ നായര്‍, കല്ലറ അജയന്‍, ഡോ. അനില്‍ വൈദ്യമംഗലം, ഡോ. ഹരിലാല്‍, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, പ്രൊഫ. ഷാജി ഹരിദാസ്, ഡോ. കൂമുള്ളി ശിവരാമന്‍, എസ്. രാജന്‍ ബാബു, എം. സതീശന്‍, ഡോ. ആര്‍. അശ്വതി, പ്രൊഫ. ആര്‍. രാമവര്‍മ്മരാജ, ഡോ. പ്രദീപ് ഇറവന്‍കര, ഡോ. നിഷികാന്ത്, സുഭാഷ് തകഴി, പി. ബാലചന്ദ്രന്‍, ശ്രീനാഥ് കളര്‍കോട്, കെ.എം.എസ്. ഭട്ടതിരിപ്പാട്, കെ.എസ്. കുണ്ടൂര്‍, കല്ലട ഷണ്‍മുഖന്‍, സി.സി. സുരേഷ്, സി. രജിത്ത്കുമാര്‍, പി.ജി. ഗോപാലകൃഷ്ണന്‍, അഡ്വ. കെ.പി. വേണുഗോപാല്‍ എന്നിവര്‍ ഒ.വി. വിജയന്റെ കൃതികളെയും കാര്‍ട്ടൂണുകളെയും ദര്‍ശനത്തെയും അധികരിച്ച് പ്രഭാഷണം നടത്തും.

 30ന് തിരുവനന്തപുരം സംസ്‌കൃതിഭവന്‍, കൊല്ലം, ആലപ്പുഴ കളര്‍കോട് സത്യസായി സെന്റര്‍, കോട്ടയം ഹോട്ടല്‍ ആനന്ദമന്ദിരം ഹാള്‍, ഇടുക്കി തൊടുപുഴ തപസ്യ കാര്യാലയം, പാലക്കാട് കോട്ടമൈതാനം, മലപ്പുറം കോട്ടക്കല്‍ സാജിത ടൂറിസ്റ്റ് ഹോം കോണ്‍ഫറന്‍സ് ഹാള്‍, കോഴിക്കോട് തളി സംസ്‌കൃതിഭവന്‍, 31ന് എറണാകുളം പെരുമ്പാവൂര്‍ ആയുഷ് ക്ലിനിക്ക് ഓഡിറ്റോറിയം, തൃശ്ശൂര്‍ ചാലക്കുടി ഔഷധ ഉദ്യാനം ഹാള്‍, കണ്ണൂര്‍ തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയം, കാസര്‍കോട് പുല്ലൂര്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം, ഏപ്രില്‍ രണ്ടിന് പത്തനംതിട്ട പന്തളം ശ്രീചിത്ര അക്കാദമി എന്നിവിടങ്ങളിലാണ് സ്മൃതിസദസ്സുകള്‍ നടക്കുകയെന്ന് തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.