നുഴഞ്ഞുകയറ്റക്കാരെ അടിച്ചു പുറത്താക്കും: അമിത് ഷാ

Saturday 30 March 2019 4:12 am IST

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും തുടക്കമായി. ആലിപ്പൂര്‍ ദ്വാറിലെ അമിത് ഷായുടെ പൊതുസമ്മേളനത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.

നുഴഞ്ഞുകയറ്റക്കാരെ അടിച്ചു പുറത്താക്കുമെന്ന് സമ്മേളനത്തില്‍ തുറന്നടിച്ച അദ്ദേഹം ഹിന്ദു അഭയാര്‍ഥികളെ മടക്കി അയക്കില്ലെന്നും വ്യക്തമാക്കി. ബംഗാളില്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നത് മമത സര്‍ക്കാരാണ്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ അവരെ പുറത്താക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ഏര്‍പ്പെടുത്തും. അതേസമയം ഹിന്ദുക്കളടക്കമുള്ള അഭയാര്‍ഥികളെ മടക്കി അയക്കില്ല. അവര്‍ക്ക് എല്ലാവിധ സഹായവും നല്‍കും. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു വശത്ത് മോദിയാണ്. മറുവശത്ത് മമതാ ദീതിയും രാഹുല്‍ ബാബയും ഉള്‍പ്പെട്ട തഗ്ബന്ധനും(ഗുണ്ടാസഖ്യം). ബംഗാള്‍ ജനത തൃണമൂലിനെ തെരഞ്ഞെടുപ്പില്‍ അടിച്ചുപുറത്താക്കുമെന്ന് ഉറപ്പുണ്ട്. 

ബംഗാളില്‍ ബിജെപി 23 സീറ്റുകള്‍ നേടും. ദുര്‍ഗാപൂജയും സരസ്വതിപൂജയും നടത്താന്‍ ബംഗാളികള്‍ക്ക് അനുവാദം വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോള്‍ ബംഗാളില്‍. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ ഈ അവസ്ഥ ഉണ്ടാവില്ല. 

ഇമാമിന് മമത പെന്‍ഷന്‍ നല്‍കും, പക്ഷെ പൂജാരിക്ക് ഒന്നും നല്‍കില്ല. ഉന്നത വിദ്യാഭ്യാസത്തിന് മുടക്കാന്‍ മമതയുടെ കൈയില്‍ പണമില്ല. പക്ഷെ മദ്രസകള്‍ക്ക് നല്‍കാന്‍ പണമുണ്ട്. നാലായിരം കോടി രൂപയാണ് മമത മദ്രസകള്‍ക്കായി നീക്കിവച്ചിരിക്കുന്നത്.

ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് തെളിവ് ചോദിക്കുകയാണ് മമത. ഇന്ത്യ പാക്കിസ്ഥാനില്‍ തിരിച്ചടിച്ചതിന് മമതാ ദീദിക്ക് ദേഷ്യം വന്നിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.