മൊഹാലി: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബ് സ്വന്തം തട്ടകമായ മൊഹാലിയില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. മത്സരം വൈകിട്ട് നാലിന് കളി തുടങ്ങും. രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ദല്‍ഹി ഫിറോസ് ഷാ കോട്ലയില് രാത്രി എട്ടിനാണ് മത്സരം.
ഓരോ വിജയവും തോല്‍വിയും രുചിച്ചാണ് കിങ്സ് ഇലവന് പഞ്ചാബും മുംബൈ ഇന്ത്യന്‍സും മൂന്നാം മത്സരത്തിനിറങ്ങുന്നത്. മൊഹാലിയില്‍ നടക്കുന്ന പഞ്ചാബിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്. സ്വന്തം കാണിക്കള്‍ക്കു മുന്നില്‍ മുംബൈയെ തകര്‍ത്ത് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് പഞ്ചാബിന്റെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ തകര്‍ത്ത പഞ്ചാബ് രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി വഴങ്ങിയിരുന്നു.
ആദ്യ മത്സരത്തില്‍ ദല്‍ഹിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ബെംഗളൂരുവിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസമാണ് മുംബൈ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ അവസാന പന്തില്‍ വിജയം പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിതും കൂട്ടരും.
സ്വന്തം തട്ടകമായ ഫിറോസ് ഷാ കോട്ലയില് കൊല്‍ക്കത്തക്കെതിരെ വിജയം ലക്ഷ്യമിട്ടാണ് ദല്‍ഹി ഇറങ്ങുന്നത്. സീസണ് വിജയത്തോടെ തുടങ്ങിയ ദല്‍ഹി കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റിരുന്നു.
മറുഭാഗത്ത് കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് കൊല്‍ക്കത്തയുടെ വരവ്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെയും രണ്ടാം മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: