അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഗാന്ധിനഗറില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12.30നാണ് പത്രികാ സമര്‍പ്പണം. ബിജെപി- എന്‍ഡിഎ നേതാക്കള്‍ പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും.
ഇന്ന് രാവിലെ അഹമ്മദാബാദിലെ നാരണ്പുരയില് അമിത് ഷാ മാഹാറാലിയില് പങ്കെടുക്കും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ ഭായ് പട്ടേല്‍ തുടങ്ങിയവരും റാലിയില്‍ പ്രസംഗിക്കും. ഇതിന് ശേഷം നഗരത്തില്‍ അമിത് ഷായുടെ റോഡ് ഷോയും ഉണ്ടായിരിക്കും. ഇവിടെ നിന്നും ഗാന്ധിനഗറിലെ കളക്ട്രേറ്റില്‍ എത്തിയ ശേഷം ഉച്ചയോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: