വയനാട്ടില്‍ പ്രിയങ്ക

Saturday 30 March 2019 12:18 pm IST
യുപിയില്‍ പ്രിയങ്കയ്ക്ക് സുരക്ഷിത മണ്ഡലം ഇല്ല. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലി പരിഗണിച്ചെങ്കിലും ജയം സുനിശ്ചയമല്ല.

തിരുവനന്തപുരം: വയനാട്ടില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. പ്രിയങ്കയ്ക്ക് മത്സരിക്കാനാണ് വയനാട് പ്രഖ്യാപനം വൈകിച്ചത്. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെന്ന് തെറ്റിധരിച്ചു. 

രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമെന്ന് പരസ്യപ്പെടുത്തുകയും ചെയ്തു. ഇത് അബദ്ധമായതായി ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. യുപിയില്‍ പ്രിയങ്കയ്ക്ക് സുരക്ഷിത മണ്ഡലം ഇല്ല. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലി പരിഗണിച്ചെങ്കിലും ജയം സുനിശ്ചയമല്ല.

തുടര്‍ന്നാണ് പൊതുവെ കോണ്‍ഗ്രസിന് സുരക്ഷിതമെന്നു കരുതുന്ന വയനാട് പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടി സിദ്ദിഖിനോട് പ്രചരണം നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. അത് രാഹുല്‍ ഗാന്ധിക്കുവേണ്ടി എന്ന് കരുതിയാണ് സംസ്ഥാന നേതാക്കള്‍ പ്രസ്താവനകള്‍ നടത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.