ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സിആര്‍പിഎഫ് വാഹന വ്യൂഹത്തില്‍ ഇടിച്ചതിന് ശേഷമായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്.
ജമ്മു ദേശീയപാതയിലാണ് സ്ഫോടനം ഉണ്ടായത്. ആര്‍ക്കും പരിക്കില്ലെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. പെട്ടെന്നുണ്ടായ അപകടമാണിത്. ആക്രമണമായി കരുതുന്നില്ലെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കാര്‍ ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടു. സ്ഫോടനത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു സംഭവത്തില്‍ സുരക്ഷാ സൈന്യം അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: