മാവോയിസ്റ്റ് പ്രചാരണം: വില്ലേജ് ഓഫീസര്‍ക്കെതിരെ കേസ്

Saturday 30 March 2019 1:29 pm IST

കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ മാവോയിസ്റ്റ് അനുകൂല പ്രചാരണം നടത്തിയ എടക്കാട് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സജീവനെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

നക്‌സല്‍ അനുകൂലി ജോയ് പവേല്‍ ഉള്‍പ്പടെയുള്ളവര്‍ എഴുതിയ കത്തുകളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈത്തിരിയില്‍ കൊല്ലപ്പെട്ട ജലീലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ളതാണ് മിക്ക പോസ്റ്റുകളും. ജലീലിന്റെ കൂടെ സ്വാതന്ത്ര്യസമര സേനാനികളായ സുഖ്‌ദേവിന്റെയും രാജ്ഗുരുവിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുള്ള പോസ്റ്റുകളുമുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലുക്ക്മാന്‍ പള്ളിക്കണ്ടിയെ യുഎപിഎ ചുമത്തി തുറുങ്കലിലടച്ചതില്‍ പ്രതിഷേധിക്കുക, വൈത്തിരി ഏറ്റുമുട്ടലില്‍ സുപ്രീംകോടതി വിധിന്യായം പാലിക്കുക തുടങ്ങിയ പ്രകോപനപരമായ എഴുത്തുകളുമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.