പന്തളം: ശബരിമലയുടെ പരിപാവനത സംരക്ഷിക്കുവാന്‍ രാപകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്കൊപ്പമാണ് പന്തളം കൊട്ടാരം എന്നും നിലകൊള്ളുന്നതെന്ന് കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി പി.എന്‍. നാരായണ വര്‍മ അറിയിച്ചു.
പന്തളം കൊട്ടാരത്തെക്കുറിച്ച് നവമാധ്യമങ്ങളിലും ചില ചാനലുകളിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഇത് വിശ്വാസസമൂഹത്തിന് വേദനയുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു.
രാഷ്ട്രീയലാഭത്തിനായാണ് ചില തല്‍പ്പരകക്ഷികള്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും വിശ്വാസം സംരക്ഷിക്കുന്നവരോടൊപ്പമാണ് പന്തളം കൊട്ടാരം നിലകൊള്ളുന്നത്.
ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ കൊടിയുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്നതല്ല പന്തളം കൊട്ടാരം നിര്‍വാഹക സംഘം. വിശ്വാസികളോടൊപ്പം നിന്ന് ക്ഷേത്രാചാരങ്ങളും നിയമങ്ങളും സംരക്ഷിക്കുക എന്നതാണ് കൊട്ടാരത്തിന്റെ മുഖ്യ ലക്ഷ്യമെന്നും നാരായണ വര്‍മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: